കൊച്ചി: ഫ്രാൻസിലെ പ്രമുഖ റീട്ടെയിൽ വില്പന ശൃംഖലയായ കാരിഫോർ ഇന്ത്യൻ വിപണിയിലെത്തുന്നു. ദുബായിലെ അപ്പാരൽ ഗ്രൂപ്പുമായി ചേർന്നാണ് ഇന്ത്യയിലെ ആദ്യ ഫ്രാഞ്ചൈസിക്ക് തുടക്കമിടുന്നത്. തുടക്കത്തിൽ ഉത്തരേന്ത്യയിൽ സ്റ്റോർ ആരംഭിക്കുന്ന കാരിഫോർ അടുത്ത ഘട്ടത്തിൽ കേരളത്തിലും സാന്നിദ്ധ്യം അറിയിക്കും. അടുത്ത വർഷം ആദ്യ സ്റ്റോറിന്റെ പ്രവർത്തനം തുടങ്ങുമെന്ന് കാർഫോർ വക്താവ് അറിയിച്ചു. ഇന്ത്യൻ ഉപഭോക്താക്കൾക്ക് വലിയ വില കിഴിവുകളോടെ രാജ്യാന്തര നിലവാരത്തിലുള്ള ഉത്പന്നങ്ങൾ ലഭ്യമാക്കുമെന്ന് അപ്പാരൽ ഗ്രൂപ്പ് ഉടമ നിലേഷ് വേദ് പറഞ്ഞു. 40 രാജ്യങ്ങളിലായി 14,000 സ്റ്റോറുകളാണ് കാരിഫോറിനുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |