തിരുവനന്തപുരം: നഗരത്തിൽ അലഞ്ഞുതിരിഞ്ഞ് നടന്നയാൾ രണ്ടു പേരെ കുത്തി പരിക്കേൽപ്പിച്ചു. തെങ്കാശി സ്വദേശി കുമാർ, ഫോർട്ട് ആശുപത്രിക്ക് സമീപം ചെരുപ്പുകൾ നന്നാക്കുന്ന ശ്രീകണ്‌ഠേശ്വരം സ്വദേശി വിമൽ എന്നിവർക്കാണ് വയറ്റിൽ കുത്തേറ്റത്. ഇവരെ ആക്രമിച്ച തമിഴ്നാട് സ്വദേശി പാൽമുത്തു എന്നയാളെ കണ്ടെത്താനായില്ല. വിമലിന്റെ നില ഗുരുതരമാണ്. വിമലിന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം.
പവർഹൗസ് റോഡിൽ വച്ചാണ് മുത്തു ആദ്യം കുമാറിനെ കുത്തിവീഴ്ത്തിയത്. തുടർന്ന് ഇവിടെനിന്ന് ഫോർട്ട് താലൂക്ക് ആശുപത്രിക്കു സമീപം എത്തി വിമലിനേയും കുത്തുകയായിരുന്നു. മുത്തു ലഹരിക്കടിമയാണെന്ന് പൊലീസ് പറയുന്നു.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |