SignIn
Kerala Kaumudi Online
Sunday, 17 November 2024 1.03 PM IST

'എന്റെ പവർ ഗ്രൂപ്പ്', കുഞ്ചാക്കോ ബോബന്റെ പോസ്റ്റിൽ ഒടുവിൽ കുറ്റസമ്മതം നടത്തിയല്ലേയെന്ന് ആരാധകർ

Increase Font Size Decrease Font Size Print Page
kunchacko-boban

കൊച്ചി: തന്റെ 'പവർ ഗ്രൂപ്പ്' വെളിപ്പെടുത്തി നടൻ കുഞ്ചാക്കോ ബോബൻ. ഭാര്യ പ്രിയയ്ക്കും മകൻ ഇസഹാക്കിനും ഒപ്പമുള്ള കൊച്ചു വീഡിയോ പങ്കുവച്ചാണ് താരത്തിന്റെ പ്രതികരണം.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പതിനഞ്ചംഗ പവർ ഗ്രൂപ്പിനെക്കുറിച്ച് പരാമർശമുണ്ട്. ആരൊക്കെയാണ് പവർ ഗ്രൂപ്പിലുള്ളതെന്ന് ചോദിച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തുകയും ചെയ്തിരുന്നു. മലയാള സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്ന് നടീനടന്മാരടക്കം ചിലർ തുറന്ന് പറയുകയും ചിലർ എതിർക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് കുഞ്ചാക്കോ ബോബന്റെ പോസ്റ്റ് ശ്രദ്ധേയമാകുന്നത്.

ഹേമ കമ്മിറ്റിക്ക് മുൻപിൽ വ്യക്തമാക്കിയ കാര്യങ്ങൾ പൊതുഇടത്തിൽ തുറന്നു പറയുന്നു എന്ന ആമുഖത്തോടെ കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ 'മാംഗല്യം തന്തുനാനേന' സിനിമയുടെ സംവിധായിക സൗമ്യ സദാനന്ദന്റെ പോസ്റ്റിനെ തുടർന്നാണ് താരത്തിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഫാമിലി വീഡിയോയ്ക്ക് ചാക്കോച്ചൻ നൽകിയ തലക്കെട്ട് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാവുകയാണ്.

സിനിമയിലെ നല്ല ആൺകുട്ടികൾക്കുപോലും മറ്റൊരു മുഖമുണ്ടെന്നും തന്റെ ആദ്യ സിനിമ അനുവാദമില്ലാതെ പ്രധാന നടനും സഹനിർമ്മാതാവും എഡിറ്റ് ചെയ്തെന്നും ആരോപിച്ചായിരുന്നു സൗമ്യയുടെ പോസ്റ്റ്.

ഹേമ കമ്മിറ്റി റിപ്പോർട്ടിലും തുടർന്നുണ്ടായ വിവാദങ്ങളിലും കേസുകളിലും കുഞ്ചാക്കോ ബോബൻ പ്രതികരണമൊന്നും നടത്തിയിരുന്നില്ല. റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്നുണ്ടായ ആരോപണത്തിൽ അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നടൻ സിദ്ദിഖും ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനത്തുനിന്ന് സംവിധായകൻ രഞ്ജിത്തും രാജിവച്ചിരുന്നു.

TAGS: KUNCHACKO BOBAN, POWER GROUP, POWER GROUP POST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.