SignIn
Kerala Kaumudi Online
Sunday, 17 November 2024 2.47 PM IST

'കങ്കുവ സിനിമയ്ക്ക് മാത്രം എന്താണ് ഇത്രയും നെഗറ്റീവ്, ശബ്ദം അലട്ടുന്നുവെന്നത് ശരിയാണ്'; പോസ്റ്റുമായി ജ്യോതിക

Increase Font Size Decrease Font Size Print Page
jyotika

സിനിമാ പ്രേമികൾ പ്രതീക്ഷയോടെ കാത്തിരുന്ന തമിഴ് ചിത്രമാണ് സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്ത കങ്കുവ. സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ ഇത് ബഹുഭാഷകളിൽ പാൻ ഇന്ത്യൻ റിലീസ് ആയാണ് തിയേറ്ററുകളിൽ എത്തിയത്. 350 കോടിയാണ് കങ്കുവയുടെ ബഡ്‌ജറ്റ്. എന്നാൽ ആദ്യദിനം സമ്മിശ്ര അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്.

രണ്ടാം ദിനവും കൂടുതലും നെഗറ്റീവ് കമന്റുകളും റിവ്യൂവുമാണ് ചിത്രത്തിന് ലഭിച്ചത്. ശബ്ദം ഭയങ്കരമാണെന്നുൾപ്പെടെ പറഞ്ഞ് നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് നടി ജ്യോതിക. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയായിരുന്നു നടിയുടെ പ്രതികരണം. സൂര്യയുടെ ഭാര്യയായല്ല താൻ പ്രതികരിക്കുന്നതെന്നും ഒരു സിനിമ പ്രേമിയായാണ് തന്റെ നിലപാട് പറയുന്നതെന്നും നടി കുറിച്ചു.

' ഞാൻ ഇത് എഴുതുന്നത് ജ്യോതികയായും ഒരു സിനിമ പ്രേമിയായിട്ടുമാണ്. അല്ലാതെ സൂര്യയുടെ ഭാര്യ ആയിട്ടല്ല. 'കങ്കുവ' എന്ന ചിത്രം ഒരു ദൃശ്യവിസ്മയമാണ്. സൂര്യ, നിങ്ങളെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു. നിങ്ങളുടെ അഭിനയത്തിൽ ഞാൻ അഭിമാനിക്കുന്നു. തീർച്ചയായും ആദ്യത്തെ 1/2 മണിക്കൂർ ശരിയായില്ല. ശബ്ദം അലട്ടുന്നു. പോരായ്മകൾ മിക്ക ഇന്ത്യൻ സിനിമയുടെയും ഭാഗമാണ്. അതിനാൽ അത് ന്യായമാണ്. പ്രത്യേകിച്ചും ഇങ്ങനെ ഒരു സിനിമയിൽ പരീക്ഷണം നടത്തുമ്പോൾ. മൂന്ന് മണിക്കൂറുള്ള സിനിമയിൽ ആദ്യത്തെ 1/2 മണിക്കൂർ മാത്രമാണ് അത് ഉള്ളത്. ഈ സിനിമ നല്ല ഒരു എക്സ്പീരിയൻസാണ്. ക്യാമറ വർക്ക് വളരെ ഭംഗിയായി ചെയ്തിട്ടുണ്ട്.

മാദ്ധ്യമങ്ങളിൽ നിന്ന് വരുന്ന നെഗറ്റീവ് റിവ്യൂ കേട്ട് ഞാൻ ഞെട്ടിപ്പോയി. ഇത്തരം നെഗറ്റീവ് റിവ്യൂ അവർ മറ്റ് യുക്തിയില്ലാത്ത ബിഗ്ബഡ്ജറ്റ് സിനിമയ്ക്ക് പറയുന്നത് ഞാൻ കേട്ടിട്ടില്ല. സ്ത്രീകളെ പിന്തുടരുക, ദ്വയാ അർത്ഥത്തിലുള്ള ഡയലോഗുകൾ സംസാരിക്കുക, വലിയ ആക്ഷൻ സിനിമകൾ എന്നിവയ്ക്കെതിരെ മോശം അഭിപ്രായം പറയുന്നത് ഞാൻ കേട്ടിട്ടില്ല.

കങ്കുവയുടെ പോസിറ്റീവ് വശത്തെക്കുറിച്ച് എന്താണ് ആരും പറയാത്തത്. സിനിമയിലെ രണ്ടാം പകുതിയിൽ വരുന്ന സ്ത്രീകളുടെ ആക്ഷൻ, യുവാവിന്റെ പ്രണയവും വഞ്ചനയും ഇത്തരത്തിലെ സിനിമയിലെ നല്ല ഭാഗങ്ങൾ റിവ്യൂ ചെയ്യുമ്പോൾ അവർ മറന്നുവെന്ന് ഞാൻ കരുതുന്നു. ആദ്യ ദിവസം തന്നെ ഇത്രയും നെഗറ്റീവ് റിവ്യൂ കണ്ടപ്പോൾ സങ്കടം തോന്നുന്നു. ഇത്തരത്തിൽ ഒരു 3ഡി സിനിമ എടുത്തതിന് അഭിനന്ദിക്കുകയാണ് ചെയ്യേണ്ടത്. കങ്കുവ ടീമിനെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു',- ജ്യോതിക കുറിച്ചു.

TAGS: JYOTIKA, SURYA, MOVIE, KANGUVA, REVIEW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.