കൊച്ചി: എറണാകുളം മുളന്തുരുത്തിയിൽ ക്ഷീരകർഷകന്റെ പശുവിനെ അയൽവാസി വെട്ടിക്കൊന്നു. പ്രതി എടയ്ക്കാട്ടുവയൽ സ്വദേശി പി വി രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എടയ്ക്കാട്ടുവയലിൽ പള്ളിക്ക നിരപ്പേൽ പി കെ മനോജിന്റെ പശുക്കളെയാണ് ഇന്ന് രാവിലെ എട്ടിന് അയൽവാസി വെട്ടിയത്. കോടാലി ഉപയോഗിച്ച് പശുവിന്റെ മുതുകിനും ഒരെണ്ണത്തിന്റെ കഴുത്തിലും വെട്ടുകയായിരുന്നു. വെട്ടേറ്റ പശുക്കളിലൊന്ന് പിന്നീട് ചത്തു. പശുക്കളെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച മനോജിന്റെ ഭാര്യ സുനിതയുടെ കെെക്കും വെട്ടേറ്റിട്ടുണ്ട്.
മനോജിനോടുള്ള വെെരാഗ്യത്തെ തുടർന്നാണ് അയൽവാസി ആക്രമണം നടത്തിയതെന്നാണ് വിവരം. നാലുമാസം ഗർഭിണിയായ പശുവാണ് ചത്തത്. തൊഴുത്തിൽ നിന്ന് അഴുക്ക് വെള്ളം ഒഴുക്കുന്നുവെന്ന് രാജു നേരത്തെ മനോജിനെതിരെ പരാതി ഉന്നയിച്ചിരുന്നു. ഇതാണ് ആക്രമണത്തിന് കാരണമെന്നാണ് കരുതുന്നത്. പശുക്കളെ കൊന്നാലെങ്കിലും നിങ്ങൾ പശുവളർത്തൽ നിർത്തും എന്നാക്രോശിച്ചുകൊണ്ടായിരുന്നു രാജു ആക്രമിച്ചതെന്ന് മനോജിന്റെ ബന്ധുക്കൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |