വൈക്കം: പട്ടികജാതി - പട്ടികവർഗ വിഭാഗങ്ങളുടെ സംവരണത്തിൽ മേൽത്തട്ട് പരിധി ഏർപ്പെടുത്തിയ സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രസർക്കാർ നിയമ നിർമ്മാണം നടത്താൻ തയ്യാറാകണമെന്ന് കെ.പി.എം.എസ് സംസ്ഥാന ട്രഷറർ അഡ്വ.എ.സനീഷ്‌കുമാർ ആവശ്യപ്പെട്ടു. സംവരണ സംരക്ഷണ കൺവെൻഷൻ 26 ന് കോട്ടയത്ത് കെ.പി.എസ് മേനോൻ ഹാളിൽ നടത്തുമെന്നും സംയുക്ത മേഖല കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. തലയോലപ്പറമ്പ് യൂണിയൻ പ്രസിഡന്റ് എസ്.പുഷ്പകുമാർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റിയംഗം കെ.കെ.കൃഷ്ണകുമാർ മുഖ്യ പ്രഭാഷണം നടത്തി.മോഹനൻ പേരേത്തറ, ഒ.റ്റി.പുഷ്‌ക്കരൻ, വി.സി.ജയൻ, റെജി ആർ.റെജിമോൻ, സി.എ.കേശവൻ, ഇ.ആർ.സിന്ധുമോൻ, ജമീല ഷാജു, സി.കെ.രമ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |