കാഞ്ഞങ്ങാട്: കളരിപ്പയറ്റ് അസോസിയേഷന്റെയും സ്‌പോർട്സ് കൗൺസിലിന്റെയും നീതിനിഷേധത്തിനെതിരെ 20 ന് തിരുവനന്തപുരത്ത് കളരിപ്പയറ്റ് സംരക്ഷണ മഹാസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ കളരിപ്പയറ്റ് നടത്തും. കളരിപ്പയറ്റ് ഗുരുക്കന്മാരായി കഴിയുന്നവരെ അസോസിയേഷൻ പാടെ അവഗണിക്കുന്നുവെന്ന് കളരിപ്പയറ്റ് സംരക്ഷണ മഹാസമിതി ആരോപിച്ചു. അസോസിയേഷന്റെ ജില്ലാഘടകവും കളിപ്പയറ്റ് ഗുരുക്കന്മാരെ അവഗണിക്കുകയാണ്. അസോസിയേഷന്റെയും സ്‌പോർട്സ് കൗൺസിലിന്റെയും സംസ്ഥാന ഭാരവാഹികളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി നടത്തുന്ന പ്രതിഷേധ കളരിപ്പയറ്റിൽ ജില്ലയിൽ നിന്ന് 22 ഗുരുക്കന്മാർ പങ്കെടുക്കും. മീനാക്ഷിയമ്മ ഗുരുക്കൾ ഉദ്ഘാടനം ചെയ്യും. വളപ്പിൽ കരുണൻ ഗുരുക്കൾ അദ്ധ്യക്ഷത വഹിക്കും. വാർത്താ സമ്മേളനത്തിൽ വി.വി.ക്രിസ്റ്റോ ഗുരുക്കൾ, ടി.വി.സുരേഷ് ഗുരുക്കൾ, കെ.രാജേഷ് ഗുരുക്കൾ, കെ.ഉമേഷ് ഗുരുക്കൾ എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |