തിരുവനന്തപുരം: സംസ്ഥാന ലഹരി വർജ്ജന സമിതിയും ഫ്രീഡം ഫിഫ്ടിയും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ നൃത്തരംഗത്ത് നൽകിയ മികവിന് തിരുവനന്തപുരം ആര്യാ സെൻട്രൽ സ്കൂളിലെ വിദ്യാർത്ഥി കീർത്തന സാഗറിന് പ്രതിഭ പുരസ്‌കാരം നൽകി അനുമോദിച്ചു.ഫ്രീഡം ഫിഫ്ടി വൈസ് ചെയർമാൻ പിരപ്പൻകോട് ശ്യാംകുമാർ ഉപഹാരം നൽകി.സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ,എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ,എ.പി.ഷാജഹാൻ,ചലച്ചിത്ര താരം ജീജ സുരേന്ദ്രൻ,സമിതി സെക്രട്ടറി റസൽ സബർമതി,റോബർട്ട് സാം,റഹിം പനവൂർ,ഷാജി എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |