വർക്കല: പനയറ ഗവൺമെന്റ് എൽ.പി.എസിന്റെ പുതിയ ബഹുനില മന്ദിരം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.അഡ്വ.വി.ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ചെമ്മരുതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക ബിറിൽ,വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിതാ സുന്ദരേശൻ,ജില്ലാപഞ്ചായത്തംഗം ഗീതാ നസീർ, ആർ.ലിനീസ് , ഗീതാനളൻ, ടി കുമാർ, പനയറ രാജു,ചാവർകോട് ഹരിലാൽ,അഭിരാജ്, ജയചന്ദ്രൻ പനയറ, ബാഹുലയൻ, ബിറിൽ കുമാർ, പ്രവീൺ, മനോജ്, ഷാനി കുമാർ, കെ. എസ്. ദിനിൽ, അശോക് കുമാർ, ജി.എസ്. സിന്ധു, ജി.എസ്.സുനിൽ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |