കൊച്ചി: ചിന്മയ മിഷന്റെ ആഭിമുഖ്യത്തിൽ എറണാകുളം ജില്ലയിലുള്ള സ്കൂൾ കുട്ടികൾക്കായി ഗീതാ ചൊല്ലൽ മത്സരം ഒക്ടോബർ 20ന് രാവിലെ 9ന് വാരിയം റോഡ് ചിന്മയ വിശ്വവിദ്യാ പീഠത്തിൽ നടക്കും. ഭഗവദ്ഗീതയിലെ അഞ്ചാം അദ്ധ്യായം കർമ്മ സന്യാസ യോഗമാണ് മത്സരവിഷയം. എൽ.കെ.ജി മുതൽ പ്ലസ്ടു വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. പങ്കെടുക്കുന്ന കുട്ടികൾ സ്കൂൾ അധികൃതർ മുഖേന അപേക്ഷകൾ അയയ്ക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 10. അപേക്ഷ ഫോം സ്‌കൂളുകളിൽ നിന്ന് ലഭിക്കും. മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് എന്നീ സമ്മാനം നേടുന്നവർക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 04842376753, 9495409277, 9446489917
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |