തൃശൂർ: സിനിമാ നടനിൽ നിന്നും ജനപ്രതിനിധിയിലേക്ക് മാറാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപി തയ്യാറാകണമെന്ന് സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. 14 ദിവസത്തിനകം ശക്തൻ തമ്പുരാൻ പ്രതിമ സ്ഥാപിച്ചില്ലെങ്കിൽ താൻ പ്രതിമ സ്ഥാപിക്കും എന്നുള്ള പ്രകോപനപരമായ പ്രസ്താവന ഒരു കേന്ദ്രമന്ത്രിക്കും ജനപ്രതിനിധിക്കും ചേർന്നതല്ല.
കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചു തകർന്ന തൃശൂർ ശക്തൻ തമ്പുരാൻ പ്രതിമ നവീകരിച്ച് നിർമ്മിച്ച് അവിടെത്തന്നെ സ്ഥാപിക്കാൻ കെ.എസ്.ആർ.ടി.സി തീരുമാനിച്ച് വ്യക്തത വരുത്തിയതാണ്. ഇക്കാര്യം ജില്ലയുടെ ചുമതലയുള്ള മന്ത്രി എന്ന നിലയിൽ കെ.രാജനും വ്യക്തമാക്കിയിരുന്നു. കേന്ദ്രസഹമന്ത്രിയുടെ നിരുത്തരവാദപരമായ പ്രസ്താവന അപലപനീയമാണെന്നും സി.പി.ഐ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |