തൃശൂർ: ഓണവിപണിയിലെ നിയമലംഘനം കണ്ടെത്താനും തടയാനും ലീഗൽ മെട്രോളജി വകുപ്പ് ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിൽ വിവിധ സ്‌ക്വാഡുകളായി പ്രത്യേക പരിശോധന നടത്തും. മുദ്രപതിപ്പിക്കാത്ത അളവ്തൂക്ക ഉപകരണങ്ങൾ ഉപയോഗിക്കുക, അളവിലും തൂക്കത്തിലും കുറച്ച് വിൽപ്പന നടത്തുക, നിർമ്മാതാവിന്റെ വിലാസം, ഉത്പ്പന്നത്തിന്റെ പേര്, പായ്ക്ക് ചെയ്ത തിയതി, അളവ്, തൂക്കം, പരമാവധി വിൽപ്പന വില തുടങ്ങിയവയില്ലാത്ത പായ്ക്കറ്റുകൾ വിൽപ്പനയ്ക്കായി സൂക്ഷിക്കുക, എം.ആർ.പിയെക്കാൾ അധികവില ഈടാക്കുക, വില തിരുത്തുക തുടങ്ങിയ കുറ്റകൃത്യം കണ്ടെത്തിയാൽ പിഴ ഈടാക്കുകയോ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുകയോ ചെയ്യുമെന്ന് തൃശൂർ ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ അറിയിച്ചു. പരാതി താലൂക്കുകളിലെ ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർമാരെ അറിയിക്കാം. നമ്പർ: 0487 2363612.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |