തിരുവനന്തപുരം: നഗരത്തിൽ ആറുദിവസം കുടിവെള്ളം മുട്ടിച്ച അനാസ്ഥയ്ക്കെതിരെ ബി.ജെ.പി. സർക്കാരും നഗരസഭയുമാണ് ഇതിന് മറുപടി പറയേണ്ടതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.53 വാർഡുകളിലായി അഞ്ച് ലക്ഷത്തോളം ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ചത് അധികൃതരുടെ അലംഭാവമാണ്.നഗരത്തിൽ കുടിവെള്ളമെത്തിക്കേണ്ട ഉത്തരവാദിത്വമുള്ള നഗരസഭ പൂർണമായും അതിൽ പരാജയപ്പെട്ടിരിക്കുകയാണ്. 48 മണിക്കൂറിനുള്ളിൽ പരിഹരിക്കുമെന്ന് പറഞ്ഞ പ്രശ്നം ആറാം ദിവസത്തിലേക്ക് നീണ്ടതിൽ മേയറുടെ പിടിപ്പുകേട് വളരെ വലുതാണ്. ഭരിക്കാനറിയാത്ത മേയർ ഉടൻ രാജിവയ്ക്കുകയാണ് വേണ്ടത്. സർക്കാരിന്റെ നഗരസഭയുടേയും ജനദ്രോഹ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |