അടാട്ട്: അടാട്ട് ആമ്പലങ്കാവ് ഭഗവതിക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് പള്ളിവേട്ട ദിവസം വൈകീട്ട് 6.30 മുതൽ ചെർപ്പുളശ്ശേരി ശിവൻ, കലാമണ്ഡലം കുട്ടിനാരായണൻ, ചോറ്റാനിക്കര വിജയൻ മാരാർ എന്നിവർ നയിച്ച മേജർ സെറ്റ് പഞ്ചവാദ്യവും, ശിവവിഷ്ണുക്ഷേത്ര തീർത്ഥക്കുളത്തിൽ ഭഗവതിക്ക് ആറാട്ടും, തുടർന്ന് മഹാപ്രസാദ ഊട്ടും ഉണ്ടായിരുന്നു. ചടങ്ങുകൾക്ക് വടക്കേടത്ത് പെരുമ്പടത്ത് ഹരി നമ്പൂതിരി നേതൃത്വം നൽകി. ക്ഷേത്രം മേൽശാന്തി കാപ്പിൽ മഠം സുരേഷ് ഇമ്പ്രാന്തിരി, കോമരം ശ്രീരാഗ് കരുമത്തിൽ, കഴകം തിരുവാണത്ത് ദാമോദര വാരിയർ, ആമ്പലങ്കാവ് ദേവസ്വം സേവാസംഘം പ്രസിഡന്റ് ടി. രാഘവൻ, സെക്രട്ടറി അഭിലാഷ് തട്ടാറംപിള്ളി, ട്രഷറർ എം. വേണുഗോപാൽ, കമ്മിറ്റി ഭാരവാഹികൾ എന്നിവരും ഭക്തജനങ്ങളും സന്നിഹിതരായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |