പത്തനംതിട്ട : മാലിന്യ സംസ്‌കരണ നിർദ്ദേശങ്ങൾ മിനിസിവിൽ സ്റ്റേഷനിലെ ഓഫീസുകൾ കർശനമായി പാലിക്കണമെന്ന് കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗത്തിൽ നിർദേശം. കോഴഞ്ചേരി ടി.ബി ജംഗ്ഷനിലെ സർക്കാർ ഭൂമി സ്വകാര്യവ്യക്തികൾ കൈയടക്കിയത് പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണം. ഓമല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ അദ്ധ്യക്ഷത വഹിച്ചു. മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ജിജു ജോസഫ്, മൈലപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി ജോസഫ്, രാഷ്ട്രീയകക്ഷി പ്രതിനിധികളായ എം.വി.സഞ്ജു, മാത്യു സി.ഡാനിയേൽ, ബി.ഹരിദാസ്, ബിജു മുസ്തഫ, പി.എസ്.അബ്രഹാം, എം.എച്ച്.ഷാലി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |