പൊന്മന: സംസ്കൃതി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ പൊന്മന വാർഡിൽ നിന്ന തിരഞ്ഞെടുക്കപ്പെട്ട 200 ഓളം കുടുംബങ്ങൾക്ക് ഓണത്തിനൊരുപറ അരിയും ഒരുമുറം പച്ചക്കറിയും നൽകും. ഇന്ന് രാവിലെ 8 മുതൽ ഗ്രന്ഥാശാലാങ്കണത്തിൽ പരിപാടികൾ ആരംഭിക്കും. രാവിലെ 8 മണി : ഗ്രന്ഥശാല,രക്ഷാധികാരി സുഗതൻ മംഗലത്ത് അക്ഷരകൊടിയേറ്റ് നടത്തും. വിനോദമത്സരങ്ങളും ഓണപ്പാട്ട് മത്സരവും ഗ്രന്ഥശാല എക്സിക്യൂട്ടിവ് അംഗം
സാംസൺ പൊന്മന ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3 മണിമുതൽ കൊച്ചിൻ ബ്ലൂസ്റ്റാർ ഗാനമേള , 4.30 മുതൽ
സാംസ്കാരിക സമ്മേളനം ഉദ്ഘാടനവും ഉപഹാരസമർപ്പണവും മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിക്കും. ഡോ. സുജിത് വിജയൻപിള്ള എം.എൽ.എ അദ്ധ്യക്ഷനാകും. ഗ്രന്ഥശാല സെക്രട്ടറി ആർ.മുരളി സ്വാഗതം പറയും.
ഉന്നത പരീക്ഷ വിജയികൾക്ക് അനുമോദനവും ഉപഹാര സമർപ്പണവും കെ.എം.എം.എൽ മാനേജിംഗ് ഡയറക്ടർ പി.പ്രദീപ്‌കുമാർ നിർവഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |