കൂത്തുപറമ്പ്: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ, ഓടയിൽ മാലിന്യം തള്ളിയതിന് രണ്ട് സ്ഥാപനങ്ങൾക്ക് 5000 രൂപ വീതം പിഴ ചുമത്തി. കൂത്തുപറമ്പ് കൊട്ടിയൂർ റോഡിൽ കൈതേരിയിലെ കെ.ബി.ആർ വെജിറ്റബിൾസ് ആൻഡ് ഫ്രൂട്ട്സ്, ബ്രദേഴ്സ് മിനി മാർട്ട് എന്നീ സ്ഥാപനങ്ങൾക്കാണ് പിഴ ചുമത്തിയത്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കടയുടെ മുന്നിലുള്ള ഓവുചാലിൽ തള്ളിയ നിലയിലാണ് സ്‌ക്വാഡ് കണ്ടെത്തിയത്. മാലിന്യം സ്വന്തം ചെലവിൽ നീക്കം ചെയ്ത് ശാസ്ത്രീയമായി സംസ്‌കരിക്കാൻ സ്ഥാപന ഉടമകൾക്ക് നിർദ്ദേശം നൽകി. തുടർനടപടികൾ സ്വീകരിക്കാൻ മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ സ്‌ക്വാഡ് നിർദ്ദേശം നൽകി.
പരിശോധനയിൽ സ്‌ക്വാഡ് ലീഡർ ഇ.പി. സുധീഷ്, എൻഫോഴ്സ്‌മെന്റ് ഓഫീസർ കെ.ആർ. അജയകുമാർ, സ്‌ക്വാഡ് അംഗം ഷെരികുൽ അൻസാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |