ചാരുംമൂട് : കെട്ടിലും മട്ടിലും അണിഞ്ഞൊരുങ്ങിയ വയ്യാങ്കരച്ചിറ സന്ദർശകരുടെ മനം കവരുന്നു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് (ഡി.ടി.പി.സി) കീഴിൽ സ്വകാര്യ സംരംഭകരായ പച്ചക്കാട് ഫാർമേഴ്സ് ക്ലബ്ബാണ് ബോട്ടിംഗുൾപ്പെടെ സജ്ജീകരിച്ച് വയ്യാങ്കരച്ചിറയെ സൗന്ദര്യവത്കരിച്ചത്.
നൂറ് ഏക്കറോളം വിസ്തൃതിയിലുള്ള പ്രകൃതിരമണീയമായ ജലാശയമാണ് താമരക്കുളം ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള വയ്യാങ്കരച്ചിറ. ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങളുടെ നടത്തിപ്പിനായി ഡി.ടി.പി.സിക്ക് കൈമാറിയിരിക്കുകയാണ് ചിറ ഇപ്പോൾ. 2000ലെ തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷമാണ് ചിറയിലെ ടൂറിസം സാദ്ധ്യതകൾ ചർച്ചയായത്. സംസ്ഥാന സർക്കാരിന്റേതായി ചില പദ്ധതികൾ പ്രഖ്യാപിക്കപ്പെട്ടിരുന്നെങ്കിലും 2014 ൽ കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ശ്രമഫലമായി അനുവദിച്ച 1.64 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനമാണ് ആദ്യം നടന്നത്. ചിറയിലേക്ക് പ്രവേശന കവാടം, ലേക്ക് വ്യൂ ബ്രിഡ്ജ്, ടോയ്ലെറ്റ്, കുട്ടികളുടെ പാർക്ക്, കവാടത്തിന്റെ ഇരുവശത്തുമായി നടപ്പാത,അലങ്കാര ചെടികൾ - വിളക്കുകൾ എന്നിവയാണ് ഒന്നാംഘട്ടമായി നിർമ്മിച്ചത്. പിന്നീട്, ചിറയെ ടൂറിസം ഇടമാക്കാൻ ഡി.ടി.പി.സി സ്വകാര്യ പങ്കാളിത്തത്തിനായി ടെണ്ടർ നടത്തി. ഇതോടെ, ചിറയിൽ മത്സ്യക്കൃഷി നടത്തിയിരുന്ന പ്രദേശവാസികൾ ചേർന്നുള്ള പച്ചക്കാട് ഫാർമേഴ്സ് ക്ലബ്ബിനാണ് നിർമ്മാണച്ചുമതല ലഭിച്ചു.
ഭക്ഷണശാലയും ബോട്ടിംഗും
മാസങ്ങളായി നടന്നുവന്ന രണ്ടാംഘട്ട ടൂറിസം പ്രവർത്തനങ്ങളാണ് ഇപ്പോൾ പൂർത്തിയായിട്ടുള്ളത്. പാസ് മൂലമാണ് പ്രവേശനം.
നിലവിലുള്ള കുട്ടികളുടെ പാർക്ക് കൂടുതൽ റൈഡുകൾ ഉൾപ്പെടുത്തി വിപുലമാക്കി. ഇതോട് ചേർന്ന് ഓപ്പൺ ജിംനേഷ്യവുമുണ്ട്
നടപ്പാതയുടെ വശങ്ങളിൽ മുളകൾ ഉൾപ്പെടെ വച്ചു പിടിപ്പിച്ച് സൗന്ദര്യവല്കരണത്തിലൂടെ കൂടുതൽ മനോഹരമാക്കി
സന്ദർശകർക്കായി യന്ത്ര ബോട്ടിംഗും - പെഡൽ ബോട്ടിംഗും, കുട്ടവഞ്ചികളും, കയാക്കിംഗ് വള്ളങ്ങളും ക്രമീകരിച്ചു
ചിറയിലേക്ക് തള്ളിയുള്ള പുതിയ ബോട്ടു ജെട്ടി നിർമ്മിച്ചു. ചിറയ്ക്ക് മദ്ധ്യത്ത് ഒരുക്കിയിട്ടുള്ള ഹട്ടിൽ സന്ദർശകർക്ക് വിശ്രമിക്കാം
നടപ്പാതയുടെ വശങ്ങളിലെ ഇരിപ്പടങ്ങളും ആകർഷകമാണ്. സന്ദർശകർക്കായി ഭക്ഷണശാലയും സജ്ജമാക്കിയിട്ടുണ്ട്
പ്രവേശനം പാസ് മൂലം ,20 രൂപയാണ് ഒരാൾക്ക് നിരക്ക്
കുട്ടികളുടെ പാർക്കിലെ റൈഡുകൾക്ക് 50 രൂപ
ബോട്ട്, പെഡൽ ബോട്ട്, കയാക്കിംഗ്,കുട്ടവഞ്ചി സഞ്ചാരത്തിന് ഒരാൾക്ക് 100രൂപ (10 വയസിൽ താഴെയുള്ള കുട്ടികൾക്ക് ഇള
വ്)
2014ൽ
നിർമ്മാണ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്
ഓണക്കാലത്ത് സന്ദർകരെ വരവേല്ക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി
- ഫാർമേഴ്സ് ക്ലബ്ബ് ഭാരവാഹികൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |