കൊച്ചി: പാലിന്റെ ഗുണമേന്മ, സംപുഷ്ടത, മായംചേർക്കൽ എന്നിവയെക്കുറിച്ച് ബോധവത്കരിക്കാൻ ക്ഷീരവികസന വകുപ്പ് ജില്ലാ ഓഫീസ് സംഘടിപ്പിച്ച ഉപഭോക്തൃമുഖാമുഖം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡയറക്ടർ ട്രീസ തോമസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എൽസി ജോർജ്, ക്വാളിറ്റി കൺട്രോൾ ആഫീസർ പ്രിയ ജോസഫ്, അസിസ്റ്റന്റ് ഡയറക്ടർ പാർവതി കൃഷ്ണപ്രസാദ്, ചിറ്റേത്തുകര ക്ഷീരസംഘം പ്രസിഡന്റ് എം.എൻ. ഗിരി എന്നിവർ സംസാരിച്ചു.
ശ്രീജ രാധാകൃഷണൻ, അരുൺ വി.എസ്., മനോജ് ആർ., ബിന്ദു എം.കെ. എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |