ഇലന്തൂർ : ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 10 പള്ളിയോടങ്ങൾക്കുള്ള ഗ്രാൻഡ് പ്രസിഡന്റ് ജെ.ഇന്ദിരാദേവി വിതരണം ചെയ്തു. ഒരു പള്ളിയോടത്തിന് 10,000 രൂപ വീതമാണ് നൽകിയത്. വൈസ് പ്രസിഡന്റ് കെ.ആർ.അനീഷയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡിവിഷൻ അംഗം ജിജി ചെറിയാൻ മാത്യു, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാം പി.തോമസ്, അംഗങ്ങളായ പി.വി.അന്നമ്മ ,അഭിലാഷ് വിശ്വനാഥ്, ചെറുകോൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.സന്തോഷ്, പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി.സാംബദേവൻ, സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം ബിജിലി പി.ഈശോ, വി.മഞ്ചു, എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |