കോട്ടയം: ഓണത്തോടനുബന്ധിച്ച് ജില്ലയിൽ പരിശോധന ശക്തമാക്കിയതായി പൊലീസ് മേധാവി ഷാഹുൽ ഹമീദ് അറിയിച്ചു. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, മാർക്കറ്റുകൾ, മറ്റ് പൊതുവിടങ്ങൾ എന്നിവിടങ്ങളിലായി നിരീക്ഷണം നടത്താൻ എസ്.എച്ച്.ഒമാരുടെ നേതൃത്വത്തിൽ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ഇവരെ സഹായിക്കുന്നതിനായി ഡോഗ് സ്‌ക്വാഡിനെയും നിയോഗിച്ചിട്ടുണ്ട്. ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയും നടത്തുന്നുണ്ട്. മാളുകൾ, ടൂറിസം കേന്ദ്രങ്ങൾ, ബസ്റ്റാൻഡുകൾ എന്നിവ കേന്ദ്രീകരിച്ച് സ്ത്രീ സുരക്ഷയ്ക്കായി വനിതാ പൊലീസിനെ ഉൾപ്പെടുത്തി പ്രത്യേകം മഫ്തി പൊലീസിനെയും കൂടുതലായി നിയോഗിച്ചിട്ടുണ്ട്. മദ്യം, ലഹരി വസ്തുക്കൾ എന്നിവ മറ്റു ജില്ലകളിൽ നിന്നും എത്തുന്നത് തടയുന്നതിനായി ജില്ലാ അതിർത്തികൾ കേന്ദ്രീകരിച്ച് വാഹനപരിശോധന കർശന മാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |