ചങ്ങനാശേരി : ഖാദി ഗ്രാമവ്യവസായ കമ്മിഷൻ ചാസ്ഖാദി ഗ്രാമോദ്യോഗ് വിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ ഏകദിന വ്യവസായ സംരംഭകത്വ ക്യാമ്പ് സംഘടിപ്പിച്ചു. എസ്.ബി കോളേജ് കല്ലറയ്ക്കൽ ഹാളിൽ ഖാദി ഗ്രാമവ്യവസായ കമ്മിഷൻ സംസ്ഥാന ഡയറക്ടർ സി.ജി ആണ്ടവർ ഉദ്ഘാടനം നിർവഹിച്ചു. ചാസ് ഖാദി ഡയറക്ടർ ഫാ.തോമസ് കുളത്തുങ്കൽ അദ്ധ്യക്ഷത വഹിച്ചു. ഖാദി കമ്മിഷൻ അസിസ്റ്റന്റ് ഡയറക്ടർ പി.എസ് ഗണേശൻ ക്ലാസ് നയിച്ചു. മുനിസിപ്പൽ കൗൺസിലർ ബീന ജീജൻ, ഫാ. ജോർജ്ജ് മാന്തുരുത്തിൽ, ജോൺ സക്കറിയാസ്, കെ.ശശികുമാർ എന്നിവർ പങ്കെടുത്തു. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള 150 ഓളം പേർ സെമിനാറിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |