കോന്നി : ആദി ദ്രാവിഡ ഗോത്ര ജനത വർഷത്തിലൊരിക്കൽ ആചാരിച്ചു വരുന്ന ഉത്രാടപ്പൂയൽ, ഉത്രാടസദ്യ, തിരു അമൃതേത്ത് എന്നിവ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ ശനിയാഴ്ച്ച നടക്കും. 15ന് രാവിലെ 5ന് കാവ് ഉണർത്തൽ, താംബൂല സമർപ്പണം, തിരുവോണത്തെ വരവേറ്റു കാട്ടു പ്പൂക്കളും നാട്ടു പൂക്കളും ചേർത്തുള്ള തിരുവോണ പൂക്കളം ഒരുക്കലും 999 മലയ്ക്ക് കരിക്ക് പടേനിയും സമർപ്പിക്കും. ഉച്ചയ്ക്ക് തിരുവോണ സദ്യ. 12ന് ഊട്ട് പൂജ, വൈകിട്ട് 6.30 സന്ധ്യാവന്ദനം, ദീപനമസ്കാരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |