തൃശൂർ: ഫഗ്വാരയിലെ ലൗലി പ്രൊഫഷണൽ സർവകലാശാലയിൽ നടന്ന കേന്ദ്രീയ വിദ്യാലയങ്ങളുടെ ദേശീയ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ തൃശൂരിൽ നിന്നുള്ള ഷൂട്ടർമാർ ഒരു സ്വർണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവും സ്വന്തമാക്കി.
പത്ത് മീറ്റർ ഓപ്പൺ സൈറ്റ് ബോയ്‌സ് അണ്ടർ 17 വിഭാഗത്തിൽ സി.ബി. ജിസ് പോൾ സ്വർണവും ഗേൾസ് വിഭാഗത്തിൽ വരദ സുനിൽ വെള്ളിയും നേടി. ഇരുവരും രാമവർമപുരം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർത്ഥികളാണ്. 10 മീറ്റർ എയർ പിസ്റ്റൽ ഗേൾസ് അണ്ടർ 17 വിഭാഗത്തിൽ വിസ്മയ വിനേഷ് വെള്ളിയും 10 മീറ്റർ ഓപ്പൺ സൈറ്റ് റൈഫിൾ ഗേൾസ് അണ്ടർ 19 വിഭാഗത്തിൽ ജി. ഹരിപ്രിയ വെങ്കലവും നേടി. പുറനാട്ടുകര കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർത്ഥികളാണ് ഇവർ. എല്ലാവരും ജില്ലാ റൈഫിൾ അസോസിയേഷൻ ഷൂട്ടിംഗ് റേഞ്ചിൽ കെ.യു. വിനീഷിന് കീഴിൽ പരിശീലിക്കുന്നവരാണ്. ടീം അംഗങ്ങൾക്കും അദ്ധ്യാപകരായ ഷൈനി ജോർജ്, സിദ്ധാർഥ സിംഗ് എന്നിവർക്കും തൃശൂർ ജില്ലാ റൈഫിൾ അസോസിയേഷന്റെ നേതൃത്വത്തിൽ തൃശൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |