കാളികാവ്: കാളികാവ് പഞ്ചായത്ത് കുടുംബശ്രീ വിപണന മേളയ്ക്ക് തുടക്കമായി. കാളികാവ് പഞ്ചായത്ത് പ്രസിഡന്റ് ഷിജിമോൾ ഉദ്ഘാടനം ചെയ്തു. കാളികാവ് ജംഗ്ഷൻ ബസ് സ്റ്റാൻഡ് പരിസരത്താണ് മേള. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ. മൂസ്സ അദ്ധ്യക്ഷത വഹിച്ചു. വാർഡംഗങ്ങളായ വി.മജീദ്, കെ.കെ ഹംസ,പി.കെ
ലൈല, കവിതാസാജു, സി.ഡി.എസ് ചെയർപേഴ്സൺ ഇ.പി. സീതാലക്ഷ്മി, വൈസ് ചെയർമാൻ പി.ഷാഹിന, ആർ.പി രേഷ്മ, കെ.എം റംസീന തുടങ്ങിയവരും എ.ഡി.എസ് ,സി.ഡി.എസ് അംഗങ്ങളും നാട്ടുകാരും ഉദ്ഘാടനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |