മുഹമ്മ: സാന്ത്വനം സ്പെഷ്യൽ സ്ക്കൂളിലെ കുട്ടികൾക്കും അദ്ധ്യാപകർക്കുമൊപ്പം ഓണം ആഘോഷിച്ച് ജില്ലയിലെ സി.ആർ.പി.എഫ് ജവാൻമാരുടെ കൂട്ടായ്മയായ ആലപ്പി റോയൽസ് ചാരിറ്റബിൾ സൊസൈറ്റി. എല്ലാ വർഷവും നടത്തി വരുന്ന ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഓണസദ്യ നൽകി മധുരം പകർന്ന് കുട്ടികൾക്കൊപ്പം ഓണം ആഘോഷിച്ചത്. ആലപ്പി റോയൽസ് പ്രവർത്തകരായ ആനന്ദൻ ചേർത്തല, സുരേഷ് കുമാർ പുന്നപ്ര, ജയകുമാർ കണിച്ചുകുളങ്ങര, അഭിലാഷ് മുഹമ്മ, വിഷ്ണു ചേർത്തല,അഖിൽ രാജ് തലവടി തുടങ്ങിയവർ നേതൃത്വം നൽകി. അദ്ധ്യാപകരായ സിസ്റ്റർ ലിൻഡ, റോജി, രേഷ്മ, ഭാനു തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |