പാലാ: ദേശീയ പൊലീസ് മീറ്റിൽ കൈക്കരുത്തിന്റെ മികവിൽ കോട്ടയത്തിന്റെ അഭിമാനമായി പാലാ പയപ്പാർ സ്വദേശി വിഷ്ണു മോഹൻ. ലക്‌നൗവിൽ നടന്നു വരുന്ന ദേശീയ പൊലീസ് മീറ്റിൽ പഞ്ചഗുസ്തിയിൽ 70 കിലോ വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടിയാണ് വിഷ്ണു മിന്നിത്തിളങ്ങിയത്. ആസാം പൊലീസിനാണ് ഒന്നാം സ്ഥാനം. കേന്ദ്രസേനയ്ക്ക് രണ്ടാം സ്ഥാനവും. കേരളാ ടീമിൽ പഞ്ചഗുസ്തിയിൽ കോട്ടയം ജില്ലയിൽ നിന്നുള്ള ഏക അംഗമാണ് ഈ മുപ്പത്തൊന്നുകാരൻ. എറണാകുളം കെ.എ.പി. ഒന്നാം ബറ്റാലിയനിൽ ഇപ്പോൾ ജോലി ചെയ്യുന്ന വിഷ്ണു 7 വർഷം മുമ്പാണ് സംസ്ഥാന പൊലീസിൽ ചേർന്നത്.
പയപ്പാർ താഴത്ത് മൈലാങ്കൽ മോഹൻ സൈനു ദമ്പതികളുടെ മകനാണ്. രേഷ്മയാണ് ഭാര്യ. ഋതിക മകളും. കേരളത്തിനും കോട്ടയത്തിനും അഭിമാനമായി മാറിയ വിഷ്ണു മോഹനെ പയപ്പാർ ഗ്രാമസൗഹൃദ സമിതി അഭിനന്ദിച്ചു.
പഞ്ചായത്ത് മെമ്പർ ലിന്റൺ ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബാബു കെ.എസ്, പി.റ്റി. രാജേഷ്, ഹരിപ്റസാദ് വി.എസ്, സ്‌പെഷ്യൽ ബ്രാഞ്ച് എസ്.ഐ. ബിനോയ് തോമസ്, ആകാശ് പാമ്പയ്ക്കൽ, പ്രദീപ് നന്ദകുമാർ സുദർശന തുടങ്ങിയവർ അഭിനന്ദിച്ചു. ലക്നൗവിൽ നിന്ന് വിഷ്ണു മോഹൻ നാട്ടിൽ തിരിച്ചെത്തുമ്പോൾ ഗ്രാമസൗഹൃദ സമിതി സ്വീകരണം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |