കൊച്ചി: അൽ മുക്താദിർ ജുവലറി ഗ്രൂപ്പിന്റെ ഏറ്റവും വലിയ ഷോറൂമുകളായ അൽ ബർറ് ഹോൾസെയിൽ ആൻഡ് റീട്ടെയിൽ, അൽ തവ്വാബ് ബുള്യൻ ബാർസ് ജുവലറി, അൽ മുൻതക്വിം മാനുഫാക്ചറിംഗ് യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനം ഓൾ ഇന്ത്യ മുസ്ലിം പേഴ്‌സണൽ ലോ ബോർഡ് മെമ്പർ അബ്ദുൽ ഷുക്കൂർ മൗലവിയും ഗ്രൂപ്പ് സ്ഥാപകൻ ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാമും ചേർന്ന് നിർവഹിച്ചു. പൊതുമരാമത്ത് , ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി ചടങ്ങിൽ പങ്കെടുത്തു.
ഡോ മുഹമ്മദ് മൻസൂർ അബ്ദുൽ സലാമിന്റെ അദ്ധ്യക്ഷതയിൽ ഗുൽസാർ അഹമ്മദ് സേട്ട് സ്വാഗതവും പറഞ്ഞു. ജി.ഡി.ജെ.എം.എം.എ തൊഴിലുറപ്പ് പദ്ധതി ഉദ്ഘാടനം വി. ജോയി എം.എൽ.എയും, അത്തവാബ് ഗോൾഡ് ബുള്യൻ ഷോറൂം ഉദ്ഘാടനം മുൻ കെ.പി.സി.സി പ്രസിഡന്റ് കെ. മുരളീധരൻ നിർവഹിച്ചു. യു.എ.ഇ ടൂറിസം ആൻഡ് കൊമേഴ്‌സ് വകുപ്പ് മുൻ എക്‌സിക്യുട്ടിവ് ഡയറക്‌ടർ ഇബ്രാഹിം യാഖുത് മുഖ്യാതിഥിയായി.
ഉദ്ഘാടനത്തോടനുബന്ധിച്ച് അൽ മുക്താദിറിന്റെ എല്ലാ ഷോറൂമുകളിലും പണിക്കൂലിയില്ലാതെ എല്ലാ ആഭരണങ്ങളും ലഭിക്കും. അൽ മുക്താദിർ ഗ്രൂപ്പിൽ നിന്ന് രണ്ട് കിലോ ബുള്യൻ ബാർസ് വാങ്ങുന്നവർക്ക് 10,000 രൂപ കാഷ് ബാക്കും നൽകുന്നു. ആറ് മാസ അഡ്വാൻസ് ഓർഡർ ചെയ്യുന്നവർക്ക് പൂജ്യം ശതമാനം പണിക്കൂലിയും 5 ശതമാനം ഗോൾഡ് റേറ്റിൽ ഡിസ്ക്കൗണ്ടും നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |