ഒട്ടേറെ പുതിയ ഫീച്ചറുകളുമായി പുതിയ ഒഎസ് (ഓപ്പറേറ്റിംഗ് സിസ്റ്റം) അപ്‌ഡേറ്റ് അവതരിപ്പിച്ച് ആപ്പിൾ. ആപ്പിളിന്റെ 18ാമത് ഐഫോൺ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് വമ്പൻ ഫീച്ചറുകൾ എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ആപ്പിൾ രണ്ട് അപ്‌ഡേറ്റുകൾ അവതരിപ്പിച്ചത്. ആദ്യം പുറത്തുവന്ന 17.7 അപ്‌ഡേറ്റ് ചെയ്തതിനുശേഷമാണ് 18 അപ്‌ഡേറ്റ് ഇൻസ്റ്റാൾ ചെയ്യേണ്ടത്. പുതിയ ഒഎസിലേയ്ക്ക് മാറാൻ ഒരു മണിക്കൂറോളം സമയം വേണ്ടിവരും.
ഐ ട്രാക്കിംഗ്, ഹോം സ്ക്രീൻ കസ്റ്റമൈസേഷൻ, ലോക്ക് സ്ക്രീൻ കസ്റ്റമൈസേഷൻ, ഫ്ലാഷ് ലൈറ്റ് അഡ്‌ജസ്റ്റ്‌മെന്റ്, ന്യൂ വേർഷൻ ഒഫ് കൺട്രോൾ സെന്റർ, ആപ്പ് ലോക്ക് ആന്റ് ഹൈഡ് ഓപ്‌ഷൻ, ടെക്‌സ്റ്റ് ഇഫക്‌ട്‌സ്, ഇമോജി ടാപ്പ് ബാക്ക്, സെന്റ് ലേറ്റർ, ആർ സി എസ് മെസേജിംഗ്, ഐഫോൺ മിററിംഗ് ആപ്പ്, ന്യൂ കാൽകുലേറ്റർ ആപ്പ്, വൈഫൈ പാസ്‌വേർഡ് ടു ക്യുആർകോഡ്, സാറ്റലൈറ്റ് മെസേജിംഗ്, വോയിസ് റെക്കോർഡർ ഇൻ നോട്‌സ് ആപ്പ് തുടങ്ങിയവയാണ് പുതിയ ഒഎസിലെ ഫീച്ചറുകൾ.
ഐ ട്രാക്കിംഗ്
കണ്ണുകൾ ഉപയോഗിച്ച് ഫോൺ നിയന്ത്രിക്കാനാവുന്ന ഫീച്ചർ ആണ് ഐ ട്രാക്കിംഗ്. ആക്‌സസബിലിറ്റി സെറ്റിംഗ്‌സിലാണ് ഇത് കാണപ്പെടുന്നത്. സെറ്റിംഗ്‌സ് പൂർത്തിയാക്കിയതിനുശേഷം വിവിധ ഓപ്‌ഷനുകൾ തിരഞ്ഞെടുക്കാൻ അതിലേയ്ക്ക് സൂക്ഷിച്ച് നോക്കിയാൽ മതിയാവും. ശാരീരിക വൈകല്യമുള്ളവർക്കും ശരീരം ചലിപ്പിക്കാനാകാത്തവർക്കും ഏറെ ഉപകാരപ്പെടുന്ന ഫീച്ചറാണിത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്താൽ വികസിപ്പിച്ച ഫീച്ചറാണിത്. ഉപയോക്താക്കൾക്ക് അവരുടെ കണ്ണുകൾ കൊണ്ട് ഐപാഡും ഐഫോണും നാവിഗേറ്റ് ചെയ്യുന്നതിനുള്ള ഒരു ബിൽറ്റ്-ഇൻ ഓപ്ഷൻ ആണ് ഐ ട്രാക്കിംഗ്. സെക്കൻഡുകൾക്കുള്ളിൽ തന്നെ നിർദേശങ്ങൾ സജ്ജീകരിക്കാനും അത് പ്രയോഗിക്കാനും ഫ്രണ്ട് ഫേസിംഗ് ക്യാമറ ആണ് ഉപയോഗിക്കുന്നത്. മെഷീൻ ലേണിംഗ് സംവിധാനം ഉപയോഗിച്ച്, ഈ ഫീച്ചർ സജ്ജീകരിക്കാനും നിയന്ത്രിക്കാനും ഉപയോഗിക്കുന്ന എല്ലാ ഡാറ്റയും ഫോണിൽ തന്നെ സുരക്ഷിതമായി സൂക്ഷിക്കുന്നു. ഇത് ആപ്പിളുമായി പങ്കിടില്ല.
അധിക ഹാർഡ്‌വെയറോ ആക്‌സസറികളോ ഈ ഫീച്ചർ ഉപയോഗിക്കാൻ ആവശ്യമായി വരില്ല. ഐ ട്രാക്കിംഗ് ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് ഒരു ആപ്പിലൂടെ നാവിഗേറ്റ് ചെയ്യാനും ഓരോ ഘടകങ്ങളും സജീവമാക്കാനും സാധിക്കും. ഫിസിക്കൽ ബട്ടണുകൾ, സ്വൈപ്പുകൾ, മറ്റ് ആംഗ്യങ്ങൾ എന്നിവ പോലുള്ള അധിക ഫംഗ്‌ഷനുകൾ അവരുടെ കണ്ണുകൾ കൊണ്ട് മാത്രം ആക്‌സസ് ചെയ്യാൻ ഈ ഫീച്ചർ സഹായിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |