അതിരമ്പുഴ: ആം ആദ്മി പാർട്ടി അതിരമ്പുഴ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം വിഷൻ 2025 പ്രവർത്തക കൺവെൻഷൻ നടന്നു. കൺവെൻഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഡോ. സെലിൻ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ആം ആദ്മി പാർട്ടി അതിരമ്പുഴ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജോയി ചാക്കോ മുട്ടത്തുവയലിൽ അദ്ധ്യക്ഷതവഹിച്ചു. 2025ലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി പഞ്ചായത്തിലെ എല്ലാ വാർഡിലും സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാൻ തീരുമാനിച്ചു. അതിരമ്പുഴ ചന്തക്കുളം കലുങ്ക്, പെരുമ്പുഴ കനാൽ റോഡ് നവീകരണവും, വാഹന ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യമുന്നയിച്ചുകൊണ്ട് മന്ത്രി വി.എൻ വാസവന് നിവേദനം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |