പട്ടാമ്പി: സർക്കാർ ആയുഷ് മിഷന്റെയും ആനക്കര ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ആനക്കര ഗവ. ആയുർവേദ ഡിസ്‌പെൻസറിയുടെ നേതൃത്വത്തിൽ 'വാർദ്ധക്യം ആനന്ദകരം ആരോഗ്യകരം ആയുഷിലൂടെ' എന്ന വിഷയത്തിൽ കുമ്പിടി ഇസത്തുൽ ഇസ്ലാം മദ്രസ ഹാളിൽ വെച്ച് 60 വയസിനു മുകളിൽ പ്രായമുള്ളവർക്കായി എൻ.സി.ഡി സ്‌ക്രീനിംഗ്, വൈദ്യപരശോധനയും മരുന്ന് വിതരണവും യോഗ ബോധവത്കരണവും ഉൾപെടെയുള്ള ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.മുഹമ്മദ് ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. ബാലചന്ദ്രൻ അദ്ധ്യക്ഷനായി. മെമ്പർമാരായ കെ.പി.മുഹമ്മദ്, കെ.ദീപ, വി.പി.ബീന, ടി.സി.പ്രജീഷ, ആയുവേദ മെഡിക്കൽ ഓഫീസർ ഡോ:ഷംനാദ്ഖാൻ , യോഗ ഇൻസ്ട്രർ ഡോ:ടി.വി.നിഷ, കെ.കെ.ഗീത, ഫാർമസിസ്റ്റ് പി.അലി ഷഫീഖ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |