എരുമേലി : ജംഗ്ഷനുകളിലും പ്രധാന നഗരങ്ങളിലുമുള്ള കുരുക്കാണ് കേരളം നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും അതിനെ തരണം ചെയ്യാൻ ബൈപാസ്, ഫ്ലൈ ഓവർ, അടിപ്പാതകൾ, ജംഗ്ഷൻ വികസനപദ്ധതികൾ തുടങ്ങിയവ നടപ്പാക്കുമെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കൊരട്ടി ഓരുങ്കൽ കരിമ്പിൻതോട് പാത(എരുമേലി ബൈപ്പാസ്) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എരുമേലി ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സഹായിക്കുന്ന പാത ശബരിമല തീർത്ഥാടനത്തിന് മുതൽക്കൂട്ടാകും. നിർദ്ദിഷ്ട ശബരി ഗ്രീൻഫീൽഡ് വിമാനത്താവളത്തിനു സമീപത്തുകൂടിയാണ് പാത കടന്നുപോകുന്നത്. നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചു കോടി രൂപ ചെലവഴിച്ചാണ് 6.600 കിലോമീറ്റർ റോഡ് നവീകരിച്ചതെന്നും മന്ത്രി പറഞ്ഞു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |