തിരുവനന്തപുരം:ബാലസംഘം ജില്ലാ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു.പേട്ട കെ. പങ്കജാക്ഷൻ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യോഗത്തിൽ സംസ്ഥാന ചലച്ചിത്ര അക്കാഡമി ചെയർമാന്റെ ചുമതലയുള്ള നടൻ പ്രേംകുമാർ സമ്മേളന ലോഗോ ജില്ലാ സെക്രട്ടറി സന്ദീപിന് നൽകി പ്രകാശനം ചെയ്തു.ജില്ലാ പ്രസിഡന്റ് ഭാഗ്യ മുരളി അദ്ധ്യക്ഷത വഹിച്ചു. സി.പി.എം വഞ്ചിയൂർ ഏരിയ സെക്രട്ടറി സി. ലെനിൻ, ജില്ലാ കൺവീനർ ടി .ഗോപകുമാർ, ജോയിന്റ് കൺവീനർ കിരൺ ദേവ്, കോഓർഡിനേറ്റർ അശ്വതി, പ്രേമൻ തോപ്പിൽ,പി.കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ഒക്ടോബർ 12,13 തീയതികളിൽ പരുത്തിപ്പാറ പെൻഷൻ ഭവനിലാണ് സമ്മേളനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |