മല്ലപ്പള്ളി : ജില്ലാ സെപക് താക്രോ സീനിയർ ചാമ്പ്യൻഷിപ്പ് മല്ലപ്പള്ളി പബ്ലിക് സ്റ്റേഡിയം സൊസൈറ്റി ചെയർമാൻ ജോസഫ് എം.പുതുശ്ശേരി ഉദ്ഘാടനം ചെയ്തു.
സെപക് താക്രോ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബിജു പുല്ലാനിക്കാലയിൽ അദ്ധ്യക്ഷത വഹിച്ചു. ഒളിമ്പിക് അസോസിയേഷൻ ജില്ലാ സെക്രട്ടറി പ്രസന്നകുമാർ, വൈസ് പ്രസിഡന്റ് തോമസ് മാത്യു, സെപക് താക്രോ അസോസിയേഷൻ ജില്ലാ സെക്രട്ടറി എസ്.ആനന്ദ്, മല്ലപ്പള്ളി പബ്ലിക് സ്റ്റേഡിയം സൊസൈറ്റി സെക്രട്ടറി തോമസ് സ്കറിയ, ബി.എ.എം കോളേജ് കായിക വിഭാഗം മേധാവി റോജൻ മാത്യു, അഭിരാജ് മിലൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |