പോരുവഴി : പോരുവഴി മയ്യത്തുംങ്കര അൽമദീന ക്യാമ്പസിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്ത നബിദിനറാലി അമ്പിയിൽ ജംഗ്ഷനിൽ നിന്നാരംഭിച്ച് പാറയിൽ ജംഗ്ഷൻ, മയ്യത്തുങ്കര വഴി ചക്കുവള്ളി ടൗണിൽ സമാപിച്ചു. തുടർന്നു നടന്ന പൊതുസമ്മേളനം പോരുവഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത് ഉദ്ഘാടനം ചെയ്തു. മുജീബ് സകാഫി അദ്ധ്യക്ഷനായി. ഡോ. മുഹമ്മദ് ഫാറൂഖ് നഈമി മുഖ്യപ്രഭാഷണം നടത്തി. ജുനൈദ് ജൗഹരി അൽ അസ്ഹരി നബിദിനസന്ദേശം നൽകി. പി .എസ്.അനു താജ്, അക്കരയിൽ ഹുസൈൻ, ചക്കുവള്ളി നസീർ, മുഹമ്മദ് ഖുറൈശി, മൻസൂർ, നിസാം മൂലത്തറ, സലിം മാലുമേൽ, അർത്തിയിൽ അൻസാരി, സജീർ ജൗഹരി, ജലീൽ അമ്പിയിൽ, ഹാമിദ് അബുബക്കർ, സിയാദ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |