തഴവ: വയനാട്ടിലെ ഉരുൾപൊട്ടലിൽ വീടു നഷ്ടപ്പെട്ടവർക്ക് ഡി.വൈ.എഫ്.ഐ സംസ്ഥാനകമ്മിറ്റി റീബിൾഡ് വയനാട് കാമ്പയിനിലൂടെ പ്രഖ്യാപിച്ച വീടുകളുടെ നിർമ്മാണച്ചെലവിലേക്ക് കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റി 14 ലക്ഷം രൂപ സമാഹരിച്ച് തൽകി ജില്ലയിൽ തന്നെ ഏറ്റവുമധികം തുക നൽകിയതിനുള്ള അംഗീകാരം നേടി. 3 ലക്ഷം രൂപ സമാഹരിച്ച് നൽകി കുലശേഖരപുരം നോർത്ത് മേഖലാകമ്മിറ്റി ജില്ലയിൽ ഏറ്റവുമധികം തുക കണ്ടെത്തിയ മേഖലാകമ്മിറ്റിയായി 50,005 രൂപ നൽകിയ മണ്ണടിശ്ശേരി യൂണിറ്റ് കമ്മിറ്റിയാണ് കരുനാഗപ്പള്ളി ബ്ലോക്കിൽ ഏറ്റവുമധികം തുക നൽകിയ യൂണിറ്റ് കമ്മിറ്റി. ബ്ലോക്ക് കമ്മിറ്റിയുടെ 14 ലക്ഷം രൂപയുടെ ചെക്ക് ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മിറ്റിയംഗം ചിന്താ ജെറോം, ജില്ലാ സെക്രട്ടറി ശ്യാം മോഹൻ, പ്രസിഡന്റ് ടി.ആർ.ശ്രീനാഥ് എന്നിവർ ഏറ്റുവാങ്ങി. ജില്ലാ യൂത്ത് സെന്ററിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് സെക്രട്ടറി കെ.എസ്.അബാദ് ഫാഷ, പ്രസിഡന്റ് ബി.കെ.ഹാഷിം, ട്രഷറർ ബി. നിതീഷ് , ത്രിപതി ജയിൻ, ഷാഹിർ, അഭിനന്ദൻ, അഡ്വ. ജസൽന തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |