കൊല്ലം: സംസ്ഥാനത്തെവിടെയും പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെക്കുറിച്ച് പൊതുജനങ്ങൾക്ക് തെളിവുസഹിതം വിവരം നൽകാനുള്ള വാട്സാപ് നമ്പറിന്റെ ലോഞ്ചിംഗ് സ്വച്ഛത ഹി സേവാ ക്യാമ്പയിന്റെ ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി എം.ബി.രാജേഷ് നിർവഹിച്ചു. ലഭിക്കുന്ന വിവരങ്ങൾ 'മാലിന്യമുക്തം നവകേരളം" ക്യാമ്പയിന്റെ ഭാഗമായി വികസിപ്പിച്ച വാർറൂം പോർട്ടലിലൂടെ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിന് ലഭ്യമാക്കിയാകും പിഴചുമത്തലടക്കം നടപടിയെടുക്കുക.
ഓരോ തദ്ദേശ സ്ഥാപനങ്ങളുടെയും നമ്പറുകൾ മനസിലാക്കി പരാതികൾ അറിയിക്കുക പ്രയാസമായതിനാലാണ് സംസ്ഥാന വ്യാപകമായി ഒറ്റ വാട്സാപ്പ് നമ്പർ ലഭ്യമാക്കുന്നത്. ഇൻഫർമേഷൻ കേരള മിഷനാണ് നമ്പർ സജ്ജമാക്കിയത്. പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലുമടക്കം മാലിന്യം വലിച്ചെറിയൽ, മാലിന്യം കത്തിക്കൽ തുടങ്ങിയവ ഇതിലൂടെ അറിയിക്കാം. പരാതി നൽകുന്നവരുടെ വിവരം രഹസ്യമായി സൂക്ഷിക്കും.
വാട്സാപ് നമ്പർ - 9466700800
പിഴത്തുകയുടെ
25% പാരിതോഷികം
മാലിന്യം വലിച്ചെറിയുന്നവരുടെ ലഭ്യമായ വിവരങ്ങൾ, വാഹന നമ്പർ, ഫോട്ടോ, സ്ഥലം തുടങ്ങിയവ വാട്സാപ്പിലൂടെ അറിയിക്കാം
മാലിന്യം വലിച്ചെറിയുന്നവരിൽ നിന്ന് ഈടാക്കുന്ന പിഴത്തുകയുടെ 25% (പരമാവധി 2500 രൂപ) വിവരം നൽകിയവർക്ക് പാരിതോഷികമായി നൽകും
''പൊതുജനങ്ങൾ നൽകുന്ന പരാതികളിൽ കൃത്യമായ തുടർനടപടി സ്വീകരിക്കുന്നതിലും റിപ്പോർട്ട് ചെയ്തയാൾക്ക് പാരിതോഷികം നൽകുന്നതിലും തദ്ദേശ സ്ഥാപനങ്ങൾ വീഴ്ച വരുത്തരുത്. ഇത് ദൈനംദിനം പരിശോധിക്കാൻ സംസ്ഥാന തലത്തിൽ സംവിധാനം സജ്ജമാക്കും
-മന്ത്രി എം.ബി.രാജേഷ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |