കാസർകോട്: ജനറൽ ആശുപത്രിയിലെ സർജൻ ഡോ. അഭിജിത്ത് ദാസിന്റെ വീട് ആക്രമിക്കുകയും കാർ തകർക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് ജനറൽ ആശുപത്രി സ്റ്റാഫ് കൗൺസിൽ ആശുപത്രിക്ക് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു. എത്രയും പെട്ടെന്ന് കുറ്റവാളികളെ പിടികൂടി ശിക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ധർണ്ണ ഡോ. എ. ജമാൽ അഹ്മദ് ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് കൗൺസിൽ മുൻ പ്രസിഡന്റ് ഡോ. പി.വി സുനിൽ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ടി. സതീഷൻ, ട്രഷറർ കെ. ഷാജി, ഡോ. എ.ബി സപ്ന, അൻസമ്മ തോമസ്, ലയ മത്തായി, മാഹിൻ കുന്നിൽ, കെ. അംബിക, ഗോപിനാഥൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |