മലപ്പുറം :70 വയസ് കഴിഞ്ഞവർക്ക് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ആയുഷ്മാൻ ഭാരതീയ ഇൻഷ്വറൻസ് കേരളത്തിലും അതേ പേരിൽ തന്നെ നടപ്പിലാക്കണമെന്ന് ലോഹ്യ വിചാരവേദി ജില്ലാ ചെയർമാൻ സി.ടി. രാജു ആവശ്യപ്പെട്ടു. കേരള കാരുണ്യ ഇൻഷ്വറൻസിന് ഇത് വിട്ടുകൊടുത്താൽ ആരോഗ്യ വകുപ്പ് ആശുപത്രികൾക്ക് നൽകാനുളള 1100 കോടി രൂപ ഇതിൽ നിന്നും മാറ്റിവയ്ക്കാൻ സംസ്ഥാന സർക്കാർ ശ്രമം നടത്തും. വൈസ് ചെയർമാൻ കെ.ടി മുഹമ്മദ് കാവനൂർ, കേശവൻ നമ്പീശൻ, മുഹമ്മദ് , കെ.ദേവദാസൻ, ടി.ടി. രാജൻ, ഉമാദേവി, അലവി ചുങ്കത്ത്, നാസർ തെക്കുംപുറം, സി. പ്രഭാകരൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |