മലപ്പുറം : സിവിൽ സർവീസ് മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ വിശകലനം ചെയ്യാനായി കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ വിപുലമായ സർവ്വേ നടത്തുന്നു. ഇതിന്റെ ഭാഗമായി രാത്രികാലങ്ങളിൽ സ്ത്രീകൾ ജോലി ചെയ്യുന്ന സ്ഥാപനം സന്ദർശിച്ച് സുരക്ഷിതത്വം വിശകലനം ചെയ്യാനായി സുരക്ഷാനടത്തം സംഘടിപ്പിച്ചു. മലപ്പുറം താലൂക്ക് ആശുപത്രിയിൽ കെ.ജി.ഒ.എ മലപ്പുറം ജില്ലാ വനിതാ കമ്മിറ്റി നടത്തിയ സ്ത്രീ സുരക്ഷ നടത്തം അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷൻ കേന്ദ്ര കമ്മറ്റി അംഗം അഡ്വ. കെ.പി. സുമതി ഉദ്ഘാടനം ചെയ്തു . കെ.ജി.ഒ.എ ജില്ല വൈസ് പ്രസിഡന്റ് ഡോ. പി. സീമയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ മലപ്പുറം ഏരിയ സെക്രട്ടറി കെ.എം. സുജാത സ്വാഗതവും ജില്ലാ ജോ. സെക്രട്ടറി ഡോ. പി.വി. ജയശ്രീ നന്ദിയും രേഖപ്പെടുത്തി. ജില്ലാ സെക്രട്ടറി എം.വി.വിനയൻ , വനിതാ കമ്മിറ്റി അംഗങ്ങളായ ഡോ.വി.വി.സീജ, ഷാജിത അറ്റാശ്ശേരി , ജില്ലാട്രഷറർ പി.മോഹൻദാസ്, മധുസൂദനൻ. പി, ഹരികൃഷ്ണ പാൽ , സിനി രാജ് , പ്രീത ,പി.ദിയ, എ.മീര എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |