കുന്നത്തൂർ: ശൂരനാട് വടക്ക് കിണറ്റിൽ വീണ വൃദ്ധയെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. പാതിരിക്കൽ പോണാൽപുത്തൻ വീട്ടിൽ രത്നമ്മയാണ് (87) കിണറ്റിൽ വീണത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അപകടം. വീട്ടുവളപ്പിലെ 50 അടി താഴ്ചയുള്ള കിണറ്റിൽ അബദ്ധത്തിൽ വീഴുകയായിരുന്നു. കയറിൽ പിടിത്തം കിട്ടിയതിനാൽ രക്ഷപ്പെട്ടു. വിവരം അറിഞ്ഞെത്തിയ ശാസ്താംകോട്ട ഫയർ സ്റ്റേഷനിലെ സീനിയർ ഫയർ ഓഫീസർ അനിയുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറായ പ്രജോഷ് റെസ്‌ക്യൂ ഉപകരണങ്ങളുടെ സഹായത്തോടെ കിണറ്റിലിറങ്ങി. നെറ്റ് ഉപയോഗിച്ച് മറ്റ് സേനാംഗങ്ങളൂടെ സഹായത്തോടെ രത്നമ്മയെ പുറത്തെടുക്കുകയായിരുന്നു. ഓഫീസർമാരായ പ്രമോദ്, അജീഷ്, രാജീവൻ, ഹോം ഗാർഡുമാരായ ഉണ്ണിക്കൃഷ്ണൻ,പ്രദീപ് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |