തിരുവനന്തപുരം: അനധികൃത സ്വത്ത്, ഒന്നരക്കോടി കൈക്കൂലി, ആഡംബര മാളിക നിർമ്മാണം, മരംമുറി അടക്കമുള്ള പരാതികളിൽ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ അജിത്കുമാറിനെതിരെ വിജിലൻസ് പ്രത്യേക യൂണിറ്റ് അന്വേഷണമാരംഭിച്ചു. ഇന്നലെ അന്വേഷണത്തിനുള്ള രജിസ്റ്ററുകൾ തയ്യാറാക്കി.
പരാതിക്കാരനായ പി.വി. അൻവർ എം.എൽ.എയെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി മൊഴിയെടുക്കും. ഇതിന് അൻവറിന് നോട്ടീസ് നൽകും. മൊഴിയുടെ അടിസ്ഥാനത്തിൽ തെളിവുകളും രേഖകളും പരിശോധിച്ചശേഷം എ.ഡി.ജി.പി അജിത്തിന്റെയും എസ്.പി സുജിത്ത് ദാസിന്റെയും മൊഴിയെടുക്കും. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് എസ്.പി കെ.എൽ.ജോൺ കുട്ടിയുടെ നേതൃത്വത്തിലാണ് അന്വേഷണം. മലപ്പുറം മുൻ എസ്.പി സുജിത്ത്ദാസും ഡാൻസാഫ് സംഘവും സ്വർണം പൊട്ടിക്കലിലൂടെ സ്വത്തുണ്ടാക്കിയതും അന്വേഷിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |