അങ്കോള: ക്രെയിനിൽ കെട്ടിയ വടം ഉപയോഗിച്ച് അർജുന്റെ ലോറി കരയ്ക്ക് കയറ്റാനുള്ള ശ്രമം ഇന്നലെ നടന്നില്ല. രണ്ടു തവണ വടം പൊട്ടി. ഇന്നു രാവിലെ ലോറി കരയ്ക്ക് എത്തിക്കാനുള്ള ശ്രമം തുടരും. അർജുന്റെ ഒപ്പം കാണാതായ കർണ്ണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥൻ എന്നിവരെ കണ്ടെത്തുന്നതിനുള്ള തെരച്ചിൽ തുടരുമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.
അർജുന്റെ മൃതദേഹം ഇന്നു നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങളാണ് ഇന്നലെ വൈകുന്നതുവരെ ഷിരൂരിൽ നടന്നത്. ഡി.എൻ.എ ടെസ്റ്റ് നടത്താനുള്ള സാമ്പിൾ എടുത്തശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകുമെന്ന് അറിയിച്ചതായി ലോറി ഉടമ മനാഫ് പറഞ്ഞു. നേരത്തെ കുടുംബത്തിന്റെ ആവശ്യപ്രകാരം ഡി.എൻ.എ ടെസ്റ്റ് നടത്താതെതന്നെ മൃതദേഹം വിട്ടുനൽകുമെന്ന് അറിയിപ്പ് ഉണ്ടായിരുന്നു. ലോറിയിൽ ഉള്ളത് അർജുന്റെ മൃതദേഹം തന്നെയാണെന്ന് കുടുംബത്തിന് ഉറപ്പായതിനാൽ ഡി.എൻ.എ ടെസ്റ്റ് വേണ്ടെന്നായിരുന്നു പ്രാഥമിക നിലപാട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |