കോഴിക്കോട്: ഷിരൂർ ഗംഗാവലിപ്പുഴയ്ക്കരികെ അർജുനെ കാണാതായെന്ന വിവരം വന്നതുമുതൽ തടിച്ചുകൂടിയത് കേവലം ജനക്കൂട്ടം മാത്രമായിരുന്നില്ല. വിശ്വസിക്കാനാവാത്ത വിധം ഒരു നാട് മുഴുവൻ. ഔദ്യോഗിക തലത്തിൽ നിന്നും അല്ലാതെയും സമ്മർദ്ദം കൂടിയപ്പോൾ ഉയർന്ന ഒരു പൊലീസ് ഓഫീസർ ചോദിച്ചു ' ഒരു ലോറി ഡ്രൈവറെ കാണാതായാൽ ഇത്രയും ആധി പിടിക്കുമോ കേരളം..?'
ആ ചോദ്യത്തിന് മറുപടിയാണ് അർജുനായി 72 ദിവസവും കേരളം പുലർത്തിയത്. അതൊരു പാഠമാണെന്ന് കേരളത്തിലെ ജന പ്രതിനിധികൾ. അർജുന്റെ നാട്ടിലെ എം.പി.എം.കെ.രാഘവൻ അർജുനെ കാണാതായ ദിവസം മുതൽ അവിടെ നിന്നു. തുടർന്ന് മന്ത്രിമാരായ മുഹമ്മദ് റിയാസും എ.കെ.ശശീന്ദ്രനുമെല്ലാം സ്ഥലത്ത് ക്യാമ്പ് ചെയ്തു. അവിടെയൊന്നും രാഷ്ട്രീയുണ്ടായിരുന്നില്ല. കർണാടക സർക്കാരുമായി കഴിയുന്നതെല്ലാം ചെയ്യണമെന്ന് ചർച്ച ചെയ്തു. അർജുന്റെ ഒരു തുമ്പെങ്കിലും തങ്ങൾക്ക് വേണമെന്നായിരുന്നു അവരുടെ ആവശ്യം. അതിനായി രണ്ട് സംസ്ഥാനങ്ങളും അഹോരാത്രം പണിയെടുത്തു. വൈകിയെങ്കിലും അർജുന്റെ ലോറിയും ശരീരാവശിഷ്ടവും കണ്ടുകിട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |