മലയാള സംവിധായകൻ എസ്. ജെ സിനു തമിഴിൽ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് പേട്ടറാപ്പ്. മുപ്പത് വർഷങ്ങൾക്ക് ശേഷം തന്റെ ബ്ലോക്ക് ബസ്റ്റർ ചിത്രത്തിലെ ഗാനത്തിന്റെ പേരിൽ ഒരു ചിത്രവുമായി ആദ്യം എസ് ജെ സിനു സമീപിച്ചപ്പോൾ കഥയിലെ ടോട്ടൽ എന്റർടൈൻമെന്റ് ഫാക്ടറും പേരുമാണ് തന്നെ സ്വാധീനിച്ചതെന്ന് നടൻ പ്രഭുദേവ പറഞ്ഞു.
ഏതു പ്രായത്തിലുള്ളവർക്കും തിയേറ്ററിൽ കണ്ട് ആസ്വദിക്കാൻ സാധിക്കുന്ന കളർഫുൾ എന്റർടൈനറായിട്ടാണ് പേട്ട റാപ്പ് ഒരുക്കിയതെന്ന് സംവിധായകൻ എസ്. ജെ സിനുവും മലയാളത്തിൽ നിന്ന് തമിഴിലേക്ക് ബിഗ് ബഡ്ജറ്റ് ചിത്രവുമായി ആരംഭം കുറിക്കാൻ സാധിച്ചത് ബ്ലൂ ഹിൽ ഫിലിംസിന്റെ പുതിയ ചുവടുവെപ്പാണെന്ന് പ്രൊഡ്യൂസർ ജോബി പി സാമും കേരള കൗമുദിയോട് പറഞ്ഞു. പ്രഭുദേവയ്ക്കു പുറമേ വേദിക, സണ്ണി ലിയോൺ, കലാഭവൻ ഷാജോൺ, വിവേക് പ്രസന്ന, ഭഗവതി പെരുമാൾ, രമേശ് തിലക്, രാജീവ് പിള്ള തുടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ അഭിനയിച്ചത്. പി.കെ ടിന്നിലാണ് തിരക്കഥ ഒരുക്കിയത്. പത്തോളം ഗാനങ്ങൾ സംഗീത സംവിധാനം ചെയ്തത് ഡി. ഇമ്മനാണ്. തമിഴ്നാട്ടിലും കേരളത്തിലും മികച്ച പ്രേക്ഷക അഭിപ്രായം നേടിയിരിക്കുകയാണ് പേട്ടറാപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |