മടിക്കൈ :മടിക്കൈ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കക്കാട്ട് ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ വിദ്യാർത്ഥികൾക്ക് ക്ലാസ്സ് സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പ്രകാശൻ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്‌പെക്ടർ പി.ടി.മോഹനൻ പ്ലാസ്റ്റിക് മാലിന്യത്തിന്റെ ദോഷവശങ്ങളെക്കുറിച്ച് ക്ലാസ്സെടുത്തു.വാർഡ് മെമ്പർ വി.രാധ അദ്ധ്യക്ഷത വഹിച്ചു.പി.ടി.എ പ്രസിഡന്റ് പി.വി.രാമകൃഷ്ണൻ ആശംസകളർപ്പിച്ച് സംസാരിച്ചു. ഹെഡ്മാസ്റ്റർ കെ.എം.ഈശ്വരൻ നമ്പൂതിരി സ്വാഗതവും ഡോ.പി.കെ.ദീപക് നന്ദിയും പറഞ്ഞു.എസ്.പി.സി, ഗൈഡ്സ്, ജെ.ആർ.സി, ലിറ്റിൽ കൈറ്റ്സ് എന്നിവയിൽ അംഗങ്ങളായ നൂറോളം വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്ത് മാലിന്യ മുക്ത പ്രതിജ്ഞയെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |