തൃശൂർ: കേന്ദ്രസർക്കാരിന്റെ അമൃത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ശക്തൻ നഗറിലെ ആകാശപ്പാത ഉദ്ഘാടനത്തിന് എം.പിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയെ ക്ഷണിക്കാത്തത് സി.പി.എമ്മിന്റെ രാഷട്രീയ പാപ്പരത്തം മൂലമാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്‌കുമാർ. കോർപറേഷനാണ് ആകാശപാത നിർമ്മാണം പൂർത്തിയാക്കിയത്. കേന്ദ്ര സർക്കാരിന്റെ പ്രോട്ടോകോൾ പ്രകാരം സംസ്ഥാന മന്ത്രിയേക്കാൾ മുകളിലാണ് കേന്ദ്രമന്ത്രിയുടെ സ്ഥാനം. പക്ഷെ പ്രോട്ടോക്കോൾ ലംഘിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ഒഴിവാക്കി സംസ്ഥാന മന്ത്രി എം.ബി. രാജേഷിനെക്കൊണ്ടാണ് ഉദ്ഘാടനം ചെയ്യിപ്പിച്ചത്. സുരേഷ് ഗോപിയുടെ സൗകര്യം പോലും ചോദിക്കാതെ മുഖ്യാതിഥിയായി നോട്ടീസിൽ ഉൾപ്പെടുത്തിയത് ജനങ്ങളെ കബളിപ്പിക്കാനാണ്. ഇതിൽ പ്രതിഷേധിച്ചാണ് ബി.ജെ.പി ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌കരിച്ചതെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |