മാന്നാനം:മാന്നാനം സെന്റ് എഫ്രേംസ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ദക്ഷിണേന്ത്യ ഇന്റർ സ്കൂൾ ബാസ്ക്കറ്റ് ബാൾ ടൂർണമെന്റിൽ പെൺകുട്ടികളുടെ വിഭാഗം ഫൈനലിൽ കൊരട്ടി ലിറ്റിൽ ഫ്ലവർ കോൺവെന്റ് എച്ച്എസ്എസ് സൈന്റ് ജോസഫ്സ് എച്ച്.എസ്എസ് സേലത്തെ (56-50) തോൽപിച്ച് ചാമ്പ്യന്മാരായി.
ആതിഥേയരായ സെന്റ് എഫ്രേംസ് മാന്നാന ം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി കുന്നംകുളത്തെ (68-27 )പരാജയപ്പെടുത്തി ആൺകുട്ടികളുടെ വിഭാഗത്തിൽ കിരീടം ചൂടി. ആൺകുട്ടികളിലെ വിഭാഗത്തിൽ മികച്ച താരമായി സെന്റ് എഫ്രേംസിലെ വിനയ് ശങ്കറിനെയും പെൺകുട്ടികളിൽ ലിറ്റിൽ ഫ്ലവർ കോൺവെന്റ് എച്ച്എസ്എസ് കൊരട്ടിയിലെ അനഘ ചെറുവത്തൂരിനെയും തിരഞ്ഞെടുത്തു. ട്രോഫികളും മെഡലുകളും ഫ്രാൻസിസ് ജോർജ് എം.പി വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |