ബ്രസൽസ്: നാറ്റോയുടെ പുതിയ സെക്രട്ടറി ജനറലായി നെതർലൻഡ്സ് മുൻ പ്രധാനമന്ത്രി മാർക്ക് റൂട്ടെ ഇന്ന് അധികാരമേൽക്കും. പത്ത് വർഷത്തെ സേവനത്തിനൊടുവിൽ ജെൻസ് സ്റ്റോൾട്ടൻബർഗ് നാറ്റോ മേധാവി സ്ഥാനമൊഴിയും.
ജൂലായിൽ ഡിക് ഷൂഫ് നെതർലൻഡ്സിന്റെ പ്രധാനമന്ത്രിയായതോടെ 57കാരനായ റൂട്ടെ ഡച്ച് രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചിരുന്നു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ കടുത്ത വിമർശകനായ റൂട്ടെ യുക്രെയിനെ ശക്തമായി പിന്തുണയ്ക്കുന്ന യൂറോപ്യൻ നേതാവാണ്. 2010 ഒക്ടോബറിലാണ് റൂട്ടെ നെതർലൻഡ്സ് പ്രധാനമന്ത്രിയായത്. രാജ്യത്ത് ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദം വഹിച്ച വ്യക്തിയാണ് അദ്ദേഹം.
യു.എസ്, കാനഡ എന്നീ വടക്കേ അമേരിക്കൻ രാജ്യങ്ങളും 30 യൂറോപ്യൻ രാജ്യങ്ങളും ചേർന്ന സൈനിക സഖ്യമാണ് നാറ്റോ. അംഗരാജ്യത്തിന് നേരെ ആക്രമണമുണ്ടായാൽ നാറ്റോയിലെ എല്ലാ രാജ്യങ്ങളും ഒരുമിച്ച് പ്രതിരോധ നടപടി സ്വീകരിക്കുമെന്നാണ് ചട്ടം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |