ബാലുശ്ശേരി: താമരശ്ശേരി വിദ്യാഭ്യാസ ജില്ല സംസ്കൃത ദിനാഘോഷം കാലടി സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസിലർ പ്രൊഫ. ധർമ്മരാജ് അടാട്ട് ഉദ്ഘാടനം ചെയ്തു. സംസ്കൃത ഭാഷയുടെ പഠനത്തിലൂടെ മാത്രമേ ഭാരതത്തിന്റെ ആത്മാവിനെ തിരിച്ചറിയാൻ കഴിയും. സംസ്കൃതം പഠിച്ചാൽ ഏത് മേഖലയിലും ജോലി കണ്ടെത്താൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് ആദർശ വിദ്യാപീഠം പ്രിൻസിപ്പൽ ഡോ. ഇ.പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. അക്കാഡമിക് കൗൺസിൽ സെക്രട്ടറി കെ.കെ.രഹനേഷ്, കേരള ഡിപ്പാർട്മെന്റൽ സംസ്കൃത ഫെഡറേഷൻ സെക്രട്ടറി സുരേഷ്, സംസ്കൃത കോളേജ് വേദാന്ത വിഭാഗം മേധാവി മനോജ്, സുധീർ, കൗൺസിൽ ജോയിന്റ് സെക്രട്ടറി ഇ. ആർ.രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |